- Advertisement -

- Advertisement -

 വ്യാപാരികളും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം : എട്ടോളം പേര്‍ക്ക് പരിക്ക്

0

പുല്‍പ്പള്ളി ടൗണില്‍ വ്യാപാരികളും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റു.നാലു തൊഴിലാളികള്‍ക്കും നാലു വ്യാപാരികള്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക്തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ടൗണിലെ ചുമട്ടുതൊഴിലാളിയുമായുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇരുവിഭാഗവും സംഘടിതമായി ഏറ്റുമുട്ടിയതോടെ താഴെയങ്ങാടിയില്‍ മണിക്കൂറോളം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.തുടര്‍ന്ന് പോലീസ് എത്തി ഇരുവിഭാഗത്തെയും വിരട്ടി ഓടിക്കുകയായിരുന്നു. തൊഴിലാളികളെ വ്യാപാരികള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പുല്‍പള്ളി ടൗണില്‍ തൊഴിലാളികള്‍ പണിമുടക്കി .സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ വിവിധ യൂണിയന്‍ നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചു.സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page