- Advertisement -

- Advertisement -

ആദ്യ ടീമുകള്‍ എത്തി.യുഎഇ ഐ.പി.എല്‍ ആരവങ്ങളിലേക്ക്

0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ആരവങ്ങളിലേക്ക് ആദ്യ ടീമുകള്‍ ദുബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ട രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് വ്യാഴാഴ്ച യു.എ.ഇയില്‍ എത്തിയത്. ഇന്നും നാളെയുമായി മറ്റു ടീമുകളും എത്തും.

തുടര്‍ച്ചയായ കോവിഡ് പരിശോധനകള്‍ക്ക് ശേഷമേ താരങ്ങളെ പരിശീലനത്തിനിറങ്ങാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ നിന്ന് പി.സി.ആര്‍ പരിശോധനക്ക് ശേഷം വിമാനം കയറിയ താരങ്ങളെ ദുബൈയിലും പരിശോധനക്കു വിധേയരാക്കി. ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റീന്‍. മൂന്നാം ദിവസവും ആറാം ദിവസവും വീണ്ടും പരിശോധന നടത്തും. ഈ ടെസ്റ്റുകളെല്ലാം നെഗറ്റീവായാല്‍ മാത്രമെ താരങ്ങളെ മൈതാനത്തിറങ്ങാന്‍ അനുവദിക്കൂ. ഇതിന് പുറമെ ഓരോ അഞ്ചു ദിവസവും പരിശോധന നടത്തും

Leave A Reply

Your email address will not be published.

You cannot copy content of this page