മേപ്പാടി ഗ്രാമപഞ്ചായത്തിലെ തേയില തോട്ടങ്ങള്‍ക്ക് കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. തേയില തോട്ടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുളള സാഹചര്യം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണിലാണ്.