നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് പ്രദേശത്ത് 7 കോവിഡ് കേസുകള്‍. ഇന്നലെ ചുള്ളിയോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്കും, ഒരു പൊതു പ്രവര്‍ത്തകനും ആന്റിജന്‍ പോസിറ്റീവ് സ്ഥിരീകരിച്ചു.ഇതേ കുടുംബത്തിലെ മറ്റു രണ്ടു പേര്‍ക്ക് മുത്തങ്ങയില്‍ നടത്തിയ പരിശോധനയിലും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.