കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പ്രദേശത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട കുട്ടന് എന്ന വിളിപ്പേരുള്ള വിനോദ് (40) ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ജില്ലാ പോലീസ് മേധാവിക്കും , മുഖ്യമന്ത്രിക്കും വിനോദിന്റെ അമ്മ സരസ്വതിയും മകന് വിശാഖും പരാതി നല്‍കിയത്.ഒരു വര്‍ഷം മുമ്പാണ് വിനോദിന്റെ രണ്ടാം വിവാഹം കഴിഞ്ഞത്. ഭാര്യവിട്ടുകാരുമായി കുടുംബ പ്രശ്നം ഉള്ളതായും വീട്ടുകര്‍ ആരോപിക്കുന്നു.കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ വീടിനടുത്തുള്ള പ്രദേശത്തെ ഒരു വയലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
വിനോദിന്റെ മമ്മ സരസ്വതിയും മകന് വിശാഖും ഇപ്പോള്‍ കമ്പളക്കാട് ഒരു വാടക വിട്ടിലാണ് താമസം . കുടുംബത്തിന്റെ ഏക അത്താണിയായ മകന് നഷ്ട്ടപ്പെട്ട ഈ കുടുംബത്തിന് നീതി കിട്ടണമെന്നാണ് നാട്ടുകാരുടേയും അഭിപ്രായം.