- Advertisement -

- Advertisement -

പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

0

എലിപ്പനി പ്രതിരോധ നടപടികളുമായി വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം.ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദിന്റെയും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെയും  നേതൃത്വത്തില്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വ്യാഴാഴ്ചകളിലും പ്രതിരോധ ഗുളിക വിതരണം നടത്തുന്നുണ്ട്.ജില്ലയില്‍ എലിപ്പനി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് വെള്ളമുണ്ടയിലെ ആരോഗ്യപ്രവര്‍ത്തകര്‍.

വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, തരുവണ, ആശുപത്രി എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്കായി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തുതുടങ്ങി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആശാവര്‍ക്കര്‍മാര്‍ എലിപ്പനി ബോധവല്‍ക്കരണം നടത്തുകയും, പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page