- Advertisement -

- Advertisement -

പിടിച്ചു നിര്‍ത്താനാവാതെ കൊവിഡ്; ഇന്ത്യയില്‍ രോഗികള്‍ 27.65 ലക്ഷം

0

ഇന്ത്യയില്‍ ആകെ രോഗബാധിതര്‍ 27.67 ലക്ഷമായി. 20.37 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.76 ലക്ഷം പേരാണ് ചികിത്സയിലുളളത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 1,092 പേര്‍. പുതിയതായി 64,531 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 52,889 പേരാണ് കൊവിഡിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചതെന്നും കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.പ്രതിദിന രോഗബാധയില്‍ ആഗോളതലത്തില്‍ ഇന്നലെയും ഇന്ത്യയാണ് മുന്നില്‍.ഇന്ത്യ, അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ ആയിരത്തില്‍ അധികമാണ്. രാജ്യത്ത് 3.17 കോടി ജനങ്ങളുടെ സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 8.01 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page