വൈത്തിരി: നാല് വയസ്സുള്ള ആൺകുഞ്ഞിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പതിനെട്ടു വയസ്സുള്ള ബന്ധുവിനെ വൈത്തിരി പോലീസ് അറസ്റ്റു ചെയ്തു.. കുട്ടിയുടെ മാതൃസഹോദര പുത്രനാണ് പ്രതി. പൊഴുതനക്കടുത്താണ് സംഭവം. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സംഭവം നടന്നത്. വിവരമറിഞ്ഞ മാതാപിതാക്കൾ ചൈൽഡ്ലൈൻ പ്രവർത്തകർ മുഖാന്തിരം അറിയിച്ചതനുസരിച്ചു വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ കെ അബ്ദുൽ ശരീഫ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
- Advertisement -
- Advertisement -