- Advertisement -

- Advertisement -

പോക്‌സോ കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും പിഴയും 

0

പ്രായപൂര്‍ത്തിയാകാത്ത  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച്  ബലാത്സംഗത്തിന് ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്ക്  17 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കല്‍പ്പറ്റയിലെ പ്രത്യേക കോടതി (പോക്‌സോ  കോടതി )യാണ് ശിക്ഷ വിധിച്ചത്. പ്രതി നായ്ക്കട്ടി തേര്‍വയല്‍ കോളനിയിലെ കൊഞ്ചന്റെ  മകന്‍ ടി .കെ സുനില്‍കുമാറി (25)നാണ്  ജഡ്ജി എം.വി. രാജകുമാര ശിക്ഷ വിധിച്ചത്. 2019 ലാണ്    കേസിന് ആസ്പദമായ സംഭവം.

പ്രതി പിഴ അടക്കുകയാണെങ്കില്‍ പെണ്‍കുട്ടിക്ക് നല്‍കുവാനും ഇരയായ പെണ്‍കുട്ടിക്ക് വിക്റ്റിം കോമ്പന്‍സേഷന്‍ സ്‌കീം  പ്രകാരം   മതിയായ നഷ്ടപരിഹാരം നല്‍കാനും  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക്  ജഡ്ജി എം വി രാജകുമാര നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി സിന്ധു ഹാജരായി.

Leave A Reply

Your email address will not be published.

You cannot copy content of this page