ഒരാഴ്ചക്കിടെ മുത്തങ്ങയില്‍ പിടികൂടിയത് രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടിയോളം രൂപ. കോവിഡ് പശ്ചാത്തലത്തില്‍ പൊതുഗതാഗതം നിലച്ചതോടെ പച്ചക്കറി വാഹനങ്ങളെയാണ് പണം കടത്താനായി ഉപയോഗിക്കുന്നത്. ഇതോടെ അതിര്‍ത്തിയില്‍ പരിശോധന ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം രണ്ട് തവണയായി 1,43 89 450 രൂപയാണ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ പതിമൂന്നിന് ജില്ലാ പൊലിസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പച്ചക്കറി വാഹനത്തില്‍ നിന്നും 51 39 450 രൂപയുമായി രണ്ട് പേരെ പിടികൂടിയിരുന്നു
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രേഖകളില്ലാതെ കടത്തികൊണ്ട് വരികയായിരുന്ന 92 ലക്ഷത്തി 50 പതിനായിരം രുപയുമായി തകരപ്പാടിയില്‍ രണ്ട് പേര് കൂടി പിടിയിലാവുന്നത് .