ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയടക്കം നാല് കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍ രത്നക്ക് ശുപാര്‍ശ. രോഹിത് ശര്‍മ്മയെ കൂടാതെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഗുസ്തി താരം വിനേഷ് പോഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് മരിയപ്പന്‍ തങ്കവേലു എന്നിവരെയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.