തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാര്‍ക്കറ്റുകളിലേക്ക് മത്സ്യക്കച്ചവടം മാറ്റണം. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തീരുമാനമായെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
തദ്ദേശ സ്വയം ഭരണ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഇപ്പോഴുള്ള മാര്‍ക്കറ്റിനു പുറമെ എവിടെയെങ്കിലും മത്സ്യക്കച്ചവടം നടത്തണമെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനം എടുക്കാം. ഏതെങ്കിലും മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട നടക്കുന്ന ക്രമീകരണങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു