കര്‍ണാടകത്തില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്നു മതിയായ രേഖകളില്ലാത്ത 9250000 രൂപ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്കോഡും സുല്‍ത്താന്‍ ബത്തേരി പോലിസും സംയുക്തമായി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ്(54),കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍.കെ ഹാറൂണ്‍(47) എന്നിവരാണ് പിടിയിലായത്.ഇന്ന് വൈകിട്ട് 5 മണിയോടെ തകരപ്പാടിക്ക് സമീപത്തു നിന്നാണ് പണം പിടികൂടിയത്.ബത്തേരി ഭാഗത്തേക്ക് വന്ന KL 18 Y 2292 നമ്പര്‍ റ്റാറ്റ എയ്സ് ഗോള്‍ഡ് ഫോര്‍വീല്‍ ഗുഡ്സ് ഓട്ടോയില്‍ നിന്നുമാണ് 3 പ്ലാസ്റ്റിക് കവറുകളിലായി 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ കണ്ടെടുത്തത്.