ഹിജ്റ പുതുവര്‍ഷം ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ പുതു വര്‍ഷ ആരംഭമായ മുഹറം ഒന്നിന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ദുല്‍ഹജ്ജ് 29 ആയ ബുധനാഴ്ച മാസപ്പിറവി കാണുന്ന പക്ഷം ആഗസ്റ്റ് 20 വ്യാഴാഴ്ച ആയിരിക്കും മുഹറം 1. ദുല്‍ഹജ്ജ് 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാണ് മുഹറം ഒന്ന് എങ്കില്‍. പൊതു അവധി ഞായറാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.