കല്‍പ്പറ്റ: അകാലത്തില്‍ പൊലിഞ്ഞുപോയ നന്ദിതയുടെ കവിതകള്‍ അസാധാരണ സംവേദന ശേഷിയുള്ള കവി മനസ്സിനെ അനാവൃതമാക്കുതും അസാധാരണ വൈകാരിക തീവൃതയുള്ളതുമായിരുനെന്ന് ഡോ.ബാവ.കെ.പാലുകുന്ന് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷിലും മലയാളത്തിലും ഉതമൂല്യമുള്ള കവിതകളെഴുതിയ നന്ദിത സ്വന്തം ജീവിതാനുഭവങ്ങളെ കാവ്യബിംബങ്ങളായി പരിവര്‍ത്തിച്ച് വികാരാവേശങ്ങളെയും ചിന്തകളെയും കാവ്യഭാഷയിലേക്ക് മാറ്റിപ്രതിഷ്ടിച്ചുവെും ഡോ.ബാവ പറഞ്ഞു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്(ഫോസ) വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച നന്ദിതയുടെ കവിതകള്‍ എ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ല കുടുംബകോടതി ജഡ്ജി എ.വി.മൃദുല അനുസ്മരണ പ്രഭാഷണം നടത്തി. നന്ദിതയുടെ ഇംഗ്ലീഷ് കവിതകള കുറിച്ച് കൃഷ്ണവേണിയും മലയാളം കവിതകളെകുറിച്ച് പി.ജി.ലതയും വിശദീകരിച്ചു. നന്ദിത അനുസ്മരണഗാനം അനുശ്രീ ആലപിച്ചു. ഫോസ പ്രസിഡന്റ് മോയിന്കടവന് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന് എ.പി.കുഞ്ഞാമു, അഡ്വ.എം.ഡി.വെങ്കിടസുബ്രഹ്മണ്യന്, വി.എ.മജീദ്, എന്‍.കെ.റഷീദ്, അഡ്വ.ഉമ്മര്കടവന്, ഡോ.നൗഷാദ് പള്ളിയാല്‍, മുഹമ്മദ്ബഷീര്‍, അഡ്വ.നീലിക്കണ്ടിസാദിഖ്, അഡ്വ.എം.സി.എ.ജമാല്‍, എിവര്‍ സംസാരിച്ചു. സെക്ര’റി.പി.രാമകൃഷ്ണന് സ്വാഗതവും ട്രഷറര്‍ വി.സി.സത്യന് നന്ദിയും രേഖപ്പെടുത്തി.
- Advertisement -
- Advertisement -