ഐ.എന്‍.ടി.യു.സി വൈത്തിരി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വൈത്തിരി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ലൈഫ് ഭവന പദ്ധതികളുടെ അപേക്ഷകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുക,മലബാര്‍ ടൈഗര്‍ സോണില്‍ നിന്ന് കുന്നത്തിടവക വില്ലേജിനെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് .ഐ എന്‍ ടി യു സി വൈത്തിരി മണ്ഡലം പ്രസിഡന്റ് ടി നാസര്‍ മാര്‍ച്ച് ഉദ്ഘടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ വി ഫൈസല്‍ അധ്യക്ഷനായിരുന്നു. ശ്രീശന്, ഉണ്ണികൃഷ്ണന്, ചന്ദ്രന്, ബാബു, റഷീദ് സി പി തുടങ്ങിയവര്‍ പങ്കെടുത്തു