കര്‍ണാടക അതിര്‍ത്തിയിലെ ചാമപ്പാറയില്‍ ആളൊഴിഞ്ഞ വീട്ടിലെ വാറ്റു കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.10 ബാരലുകളില്‍ സുക്ഷിച്ചിരുന്ന വാഷിന് പുറമെ ഒരു ലിറ്റര്‍ ചാരായം പാത്രങ്ങള്‍ എന്നിവയും പിടികൂടി.എസ്.ഐ കെ.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പരിശോധന നടത്തിയത്.ലോക്ക് ഡൗണ്‍ സമയത്തും ഈ പ്രദേശത്ത് സമാനമായ കേസുകള്‍ പോലീസും എക്സൈസും പിടികൂടിയിരുന്നു.ആള് താമസമില്ലാത്ത വീടുകള്‍,വനാതിര്‍ത്തിയിലെ കൃഷിയിടങ്ങള്‍,ജനവാസം കുറഞ്ഞ തോട്ടങ്ങള്‍ എന്നിവ കേന്ദ്രികരിച്ചാണ് ചാരായ നിര്‍മ്മാണം.