- Advertisement -

- Advertisement -

കരട് വിജ്ഞാപനം കര്‍ഷക സംഘടനകള്‍ സമരത്തിലേക്ക്

0

മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ വയനാട്ടില്‍നിന്നുള്ള 4 വില്ലേജുകളും ഉള്‍പെട്ടത് പ്രദേശവാസികള്‍ക്ക് ആശങ്കയാകുന്നു. തരിയോട്, പൊഴുതന, കുന്നത്തിടവക, അച്ചൂരാനം വില്ലേജുകളാണു കരട് വിജ്ഞാപനത്തില്‍ ഇടം നേടിയിരിക്കുന്നത്. കര്‍ഷക സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനും തയ്യാറെടുക്കുന്നു.
ഒടുവിലെ സെന്‍സസ് പ്രകാരം ഇവിടെ മുപ്പതിനായിരത്തോളം പേര്‍ താമസിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും കര്‍ഷകരും തോട്ടം തൊഴിലാളികളും ആണ് .ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും.
വയനാട്ടില്‍ ആകെ 15,155 ഹെക്ടര്‍ ഭൂമിയാണു പുതിയ പരിസ്ഥിതിലോല മേഖല നിര്‍വചനത്തില്‍ വരിക. ഇതില്‍ പൊഴുതന വില്ലേജിലാണ് കൂടുതല്‍ പ്രദേശങ്ങള്‍. വീടുനിര്‍മാണം, റോഡ് നിര്‍മാണം എന്നിവയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. സമരത്തിനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.അന്തിമവിജ്ഞാപനമിറങ്ങി രണ്ടുവര്‍ഷത്തിനകം പ്രദേശവാസികളുമായി ചര്‍ച്ച നടത്തി വേണം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനെന്നു കരടുവിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അതേസമയം പരിസ്ഥിതിലോല മേഖലയാക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷക സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page