കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ സന്ദര്‍ശിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ടീമംഗങ്ങളുടെ പ്രവര്‍ത്തന മികവിന് ആദരവ് പ്രകടിപ്പിച്ചു.വൈറസിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ച ശാസ്ത്രീയ സമീപനവും കൃത്യമായ ആസൂത്രണവും കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ സഹകരണവും ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.