ഖത്തറില്‍ കൊവിഡ് രോഗം ബാധിച്ച രണ്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 192 ആയി, കഴിഞ്ഞദിവസം 277 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 247 പേര്‍ രോഗമുക്തി നേടുകയും ചെയ്തു, 114809 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്, ഇതില്‍111505 പേര്‍ രോഗമുക്തി നേടി. 3112 പേരാണ് നിലവില്‍ രോഗികളായി ചികിത്സയിലുള്ളത്.