സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹറയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ സിസ്റ്റം നടപ്പാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ.രോഗവ്യാപനം ഉണ്ടാകുന്ന പ്രദേശത്തെ 50 വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ഇത്തരം സിസ്റ്റം പോലീസ് നടപ്പാക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ കണ്ടെയ്ന്മെന്റ് സോണായി തിരിക്കുന്ന പ്രദേശത്തെ 50 വീടുകള്‍ക്ക് ഒന്നോ രണ്ടോ വ്യക്തികളെ പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പര്‍മാരുടെ അഭിപ്രായം ആരാഞ്ഞ് വൊളണ്ടിയര്‍മാരായി നിശ്ചയിക്കും.ഇവര്‍ക്കായിരിക്കും ഈ 50 വീടുകളുടെയും ചുമതല.മരുന്നും ആവശ്യവസ്തുക്കളും ഈ നിശ്ചയിക്കുന്ന വൊളണ്ടിയര്‍മാര്‍ ആവശ്യമായ വീടുകളില്‍ എത്തിക്കും കൂടാതെ കണ്ടെയ്ന്മെന്റ് സോണില്‍ പുറത്തിറങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവ പോലീസിന് കൈമാറുന്ന ചുമതലയും ഇത്തരത്തില്‍ നിശ്ചയിക്കപ്പെട്ടുന്ന വൊളണ്ടിയര്‍മാര്‍ക്കായിരിക്കും.