ബി.എസ്.സി.ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയായ തലപ്പുഴ കാട്ടേരിക്കുന്ന് അനസ് മനോജാണ് ആലിലയിലും പ്ലാവിലയിലും ചിത്രങ്ങള്‍ കൊത്തിയെടുക്കുന്നത്.ചിത്രരചന പഠിച്ചിട്ടില്ലാത്ത മനോജ് ഈ ലോക്ക് ഡൗണ്‍ കാലത്ത് പഠിച്ചതാണ് ലീഫ് ആര്‍ട്ട്.ആലിലയിലും പ്ലാവിലയിലും നിമിഷ നേരം കൊണ്ട് അനസ് ചിത്രങ്ങള്‍ കൊത്തി എടുക്കും.അച്ഛന് മനോജ്, മാതാവ് വിജി, ഭാര്യ പ്രഹിത തുടങ്ങിയവരുടെയും സെലിബ്രിറ്റീസായ മോഹന്‍ലാല്‍, തമിഴ് നടന് വിജയ് തുടങ്ങി മറ്റ് നടന്മാരുടെയും അടക്കം നൂറിലധികം ചിത്രങ്ങള്‍ അനസ് മനോജ് ഇതിനകം കൊത്തിയെടുത്തു.