കൊറോണ കാലത്തും സ്വന്തം ആരോഗ്യത്തെ പണയപ്പെടുത്തി ജനങ്ങളുടെ സ്വത്തിനും ജീവനും കാവല്‍ നില്ക്കുന്ന പോലീസുകാര്‍ക്ക് കൈത്താങ്ങായി റൈഡര്‍ സ്ലീട് ബോയ്സ്. ലഡാക്കിലേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് മാത്രമായി സ്വരുകൂട്ടിയ തുകകള്‍ ശേഖരിച്ച് പോലീസ്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍കും തങ്ങളാല്‍ കഴിയുന്ന സഹായവുമായി എത്തിയിരിക്കുകയാണ് ആര്എസ്ബിയുടെ വയനാട് യൂണിറ്റിലെ ഒരു കൂട്ടം യുവാക്കള്‍.മാസ്ക്കുകള്‍, കുടിവെള്ളം ,സാനിറ്റൈസര്‍ എന്നിവ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ് ഐ ബിജു ആന്റണിക്ക് കൈമാറി.എ മുസാഫിര്‍ സലീം.അമല്‍ ദേവ്..ആനന്ദ്, ഷിയാസ്.വിഷ്ണു കോറോം എന്നിവര്‍ സംസാരിച്ചു