ആയിരംകൊല്ലി ട്രൈബല്‍ ഓഫീസിന് സമീപം ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ കുടിക്കുന്ന കുടിവെള്ള സ്രോതസ്സിന് സമീപത്തായി മിനി ടാങ്കര്‍ ലോറിയില്‍ സെപ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാഹന ഉടമയ്ക്ക് നോട്ടീസ് അയച്ചു. ഏഴുദിവസത്തിനകം അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ എത്തി ഫൈന്‍ അടക്കണമെന്നും അല്ലാത്തപക്ഷം വാഹന ഉടമക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയന് പറഞ്ഞു.