പരിയാരം ചിലഞ്ഞിച്ചാല്‍ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സുത്താന്‍ ബത്തേരി ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് പരിയാരം ദാറുസ്സമാനില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 12 ഓളം ക്ലബുകളുടെ സഹകരണത്തോടെ 60 പേര് രക്തം ദാനം ചെയ്തു. മത്സര പരിയാരം, ബാഡ്മിന്റണ്‍ ക്ലബ്ബ്,സഫ്ദര്‍ ഹാഷ്മി, എക്സോട്ടിക്ക് ,ഗവ: സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്‍സ് ഫോറം, ലെജന്‍സ് താഴെ പരിയാരം, ന്യൂ വിജയ ,വോയ്സ് ഓഫ് ചിലഞ്ഞിച്ചാല്‍, ഫ്രണ്ട്സ് , ക്ലബ്ബുകളാണ് രക്തദാതാക്കളെ സംഘടിപ്പിച്ചത്.
ഡോ : ഫൈസലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു. ദാറുസ്സമാന് പ്രസിഡണ്ട് സി നൂറുദ്ധീന്‍ , ജനപ്രധിനിധികളായ പി സി അയ്യപ്പന് , ആയിഷ ബി, സുഭദ്ര, ഹെല്‍ത്ത് വര്‍ക്കര്‍ ഷമീന, ചെയര്മാന് കരീം മാസ്റ്റര്‍, കണ്‍വീനര്‍ അജിത്ത് എന്നിവര്‍ സംസാരിച്ചു.