- Advertisement -

- Advertisement -

മുത്തങ്ങയില്‍ കുഴല്‍പ്പണം പിടികൂടി

0

മതിയായ രേഖകളില്ലാതെ കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന പണം പൊലീസ് പിടികൂടി. 5139450 രൂപയാണ് പിടികൂടിയത്. സംഭവത്തില്‍ കമ്പളക്കാട് സ്വദേശി അഷറഫ് (43), കൊടുവള്ളി സ്വദേശി മുജീബ് റഹമാന്‍ (44) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുത്തങ്ങയില്‍ വെച്ചാണ് കുഴല്‍പ്പണം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് സ്‌ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലിസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page