- Advertisement -

- Advertisement -

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍ 

0

മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അടുത്ത ദിവസങ്ങളില്‍  റിപ്പോര്‍ട്ട് സമര്‍പ്പിക്കും.റിപ്പോര്‍ട്ട് നാളെയോ മറ്റന്നാളയോ സമര്‍പ്പിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ്  സന്ദര്‍ശനത്തിന് ഒരു മാസത്തിന് ശേഷം   റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള  സംഘമാണ് വിംസ്   മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. ആശുപത്രി സ്ഥിതിചെയ്യുന്നത് പരിസ്ഥിതിലോല  പ്രദേശത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.

 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി. രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കൃഷ്ണ കുമാര്‍, ഡോ. ബാബുരാജ്, ഡോ. കെ. സജീഷ് എന്നിവര്‍ക്ക് പുറമെ എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുമാണ്   മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയത്. സമിതി മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.ജില്ലയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലത്താണ് ആശുപത്രി ഉള്ളതെന്നും  റിപ്പോര്‍ട്ടിലുണ്ട്. വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടന്നു വരുന്നതിനിടെയാണ് വിംസ് മെഡിക്കല്‍ കോളേജ് വിട്ടു നല്‍കാമെന്ന് ഡോക്ടര്‍ ആസാദ് മൂപ്പന്‍ സന്നദ്ധത അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം 13 മുതല്‍ മൂന്നു ദിവസം വയനാട്ടില്‍ തങ്ങി സമിതി പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു.ഇതിനിടെ വന്‍തുകയ്ക്ക് ആണ്  മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് എങ്കില്‍ അതിനെ എതിര്‍ക്കുമെന്ന്  വിവിധ  കക്ഷികള്‍ മുന്നറിയിപ്പ്  നല്‍കിയിരുന്നു.പണം നല്‍കി ആണോ സൗജന്യമായി ആണോ മെഡിക്കല്‍കോളേജ് ഏറ്റെടുക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത കൈവന്നിട്ടില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page