പാര്‍ലമെന്റില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് എം.വി ശ്രേയംസ്കുമാര്‍. കേരളത്തിന്റെ താല്പര്യങ്ങള് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ശ്രേയംസ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്റില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടികാണിക്കുമെന്നും ശ്രേയാംസ്കുമാര്‍
ഇടതു സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ ക്രിയാത്മകമായി പോരാടുമെന്നും ശ്രേയംസ്കുമാര്‍ പറഞ്ഞു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിന് ഒപ്പമുണ്ടായിരുന്നു. എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രേയംസ്കുമാര്‍ പത്രിക നല്‍കിയത്.