- Advertisement -

- Advertisement -

കൊറോണ സന്ദേശം നിര്‍ത്തി ബി.എസ്.എന്‍.എല്‍ 

0

ഫോണ്‍വിളിക്കുന്ന സമയത്ത് ഡയലര്‍ ടോണ്‍ കേള്‍ക്കുന്നതിന് മുന്‍പ് ഏര്‍പ്പെടുത്തിയ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തി ബി.എസ്.എന്‍.എല്‍. മഴക്കെടുതി പോലുള്ള ദുരന്ത  സാഹചര്യങ്ങളില്‍ മിനിറ്റുകള്‍ നീളുന്ന സന്ദേശം പ്രയാസമുണ്ടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി. മിനിറ്റുകള്‍ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.

അത്യാവശ്യത്തിന് ആംബുലന്‍സിന് വിളിക്കുമ്പോള്‍ ഇതാണ് കേള്‍ക്കുക. കോവിഡ് വ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമാണ്  ബോധവത്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്.  മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല.

Leave A Reply

Your email address will not be published.

You cannot copy content of this page