കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തു (59) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കിഡ്നി ,ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കൊവിഡ് ബാധിച്ചതെന്ന് കരുതുന്നത്. മെഡിക്കല്‍ ബോര്‍ഡ് കൂടിയ ശേഷം ഔദ്യോഗികമായി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ആര് രേണുക അറിയിച്ചു.ജില്ലയില്‍ ഇത് മൂന്നാമത്തെ കോവിഡ് മരണം.