- Advertisement -

- Advertisement -

കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19

0

1184 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്ക്, ഇന്ന് 7 മരണം; 784 പേര്‍ക്ക് രോഗമുക്തി

സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗബാധയുണ്ടായത്. അതിൽ ഉറവിടം അറിയാത്തത് 114 പേർ. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.

Leave A Reply

Your email address will not be published.

You cannot copy content of this page