മുട്ടില്‍ വാര്യാട് ജന പ്രദേശത്ത് പുലിയുടെത് എന്നു സംശയിക്കുന്ന അസാധാരണ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് വാര്യാട് ഗീതാനിവാസിലെ വിജയരാഘവന്റെ വീടിനു സമീപത്തെ തോട്ടത്തില്‍ പുലിയുടെതെന്നു സംശയിക്കുന്ന അസാധാരണ കാല്‍പ്പാടുകള്‍ കണ്ടത്. സമീപത്ത് കാപ്പിത്തോട്ടങ്ങള്‍ ഉള്‍പ്പെടെ ജനവാസ മേഖലയാണ്. നാലു ഭാഗവും മതിലുള്ളതിനാല്‍ പൂച്ചയോ നായയോ വരാന്‍ സാധ്യത ഇല്ലെന്നും ആദ്യമായിട്ടാണ് ഇത്തരത്തില്‍ കാല്‍പ്പാടുകള്‍ കണ്ടതെന്നും വിജയരാഘവന് പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.