- Advertisement -

- Advertisement -

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഇനി ജില്ലയിലും

0

ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്.ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍  മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കേളേജിനെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയില്‍ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ഒരു ആര്‍.ടി.പി.സി.ആര്‍ പരിശോധന മെഷീനാണ്  ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരുക്കിയത്. ഇതു കൂടാതെ പരിശോധനക്കായി  നാല് ട്രൂനാറ്റ് മെഷീനും ഒരു സി.ബി നാറ്റ് മെഷീനും ഇവിടെയുണ്ട്.എട്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ലാബ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം 500 പരിശോധനകള്‍ വരെ നടത്താനാകും.

Leave A Reply

Your email address will not be published.

You cannot copy content of this page