NewsroundMananthavady വളര്‍ത്തു പ്രാവുകളെ തെരുവുനായ കടിച്ചു കൊന്നു By NEWS DESK On Aug 10, 2020 0 Share വെള്ളമുണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായശല്യം രൂക്ഷമായി. എട്ടേ നാലിലെ ചോമ്പായിന് വാളന്‍ മുസ്തഫയുടെ 12 വളര്‍ത്തു പ്രാവുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.ഇന്നു രാവിലെയാണ് നായ്ക്കളുടെ കടിയേറ്റ് പ്രാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമുണ്ട ഒഴുക്കന്‍ മൂലയില്‍ പേപ്പട്ടി നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ്ക്കളെയും കടിച്ചിരുന്നു.തുടര്‍ന്നു വെള്ളമുണ്ട വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail