മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനത്തിനു കീഴിലുള്ള മാനന്തവാടി കമ്മന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില് എന്ന പുരോഹിതന് പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ ജീവിക്കുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ അച്ഛനെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാരാവകാശങ്ങളില്നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു, കേണിച്ചിറയില്‍ അച്ഛന് നടത്തിവരുന്ന ഡി അഡിക്ഷന് സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധവുമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപൊലീത്ത അറിയിക്കുന്നു.