- Advertisement -

- Advertisement -

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്;
47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

34 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (7.08.20) 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page