നായ്ക്കട്ടി പൂത്തൂരില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് നാശനാഷ്ടം. നായ്ക്കട്ടി പൂത്തൂര്‍ പഴേവീട്ടില് മത്തായിയുടെ വീടിനുമുകളിലാണ് തെങ്ങ് വീണത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീടിനുസമീപം നിന്നിരുന്ന തെങ്ങ് കനത്ത മഴയിലും കാറ്റിലും കടപുഴകി വീടിനുമുകളിലേക്ക ്പതിക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിലും ആളുകളുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു