- Advertisement -

- Advertisement -

രണ്ട് വയസ് പ്രായമുള്ള പശു കിടാവിനെ കടുവ ആക്രമിച്ചു കൊന്നു

0

പുല്‍പ്പള്ളി: ചാത്തമംഗലം പള്ളിച്ചിറ രാമകൃഷ്ണന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പശു കിടാവിനെ കടുവ ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പശുവിന്റെ അലര്‍ച്ചകേട്ട് വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പശുകിടാവിനെ ഉപേക്ഷിച്ചു കടുവ വനത്തിലേക്ക് ഓടിമറിഞ്ഞു.പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെതലയം റെയ്ഞ്ചര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പശുകിടാവിനെ കടിച്ചു കൊന്ന സ്ഥലത്ത് 2 ഓളം ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page