മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുന്നു.പുത്തുമലക്ക് സമീപമുള്ള ചൂരല്‍മല,മുണ്ടക്കൈ മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും റോഡിലേക്ക് പതിച്ചു. മേപ്പാടിയില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായി വൈദ്യുതി നിലച്ചു.മഴ കനത്തതോടെ 193 കുടുംബങ്ങളിലായി 807 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മലയോരങ്ങളിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്രാമീണ റോഡുകളില്‍ മിക്കയിടത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ ഉയരുന്നത്. 24 മണിക്കൂറില്‍ 204 .5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദുരന്ത സാധ്യത മേഖലയിലുള്ള വരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ,മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ തുടരുന്നത്.
- Advertisement -
- Advertisement -