മരത്തില്‍ കുരുങ്ങിയ വനം വകുപ്പ് ജീവനക്കാരനെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മുത്തങ്ങ ആനപന്തിയിലെ താല്‍ക്കാലിക ജീവനക്കാരനനായ മൈക്കറ കോളനിയിലെ ബിനീഷിനെയാണ് ഫയര്‍ഫോഴ്സും വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തിയത്. ആനക്ക് തീറ്റ വെട്ടാന്‍ മരത്തില്‍ കയറിയതായിരുന്നു ബിനീഷ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബത്തേരി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ഫയര്‍ റെസ്ക്യൂ ടീം സ്ഥലത്തെത്തി. തുടര്‍ന്ന് കയറില്‍കെട്ടിയ നെറ്റില്‍ ബിനീഷിനെ താഴെയിറക്കുകയായിരുന്നു.
- Advertisement -
- Advertisement -