പരീക്ഷകളിലെ ഉന്നത വിജയം, സാമൂഹിക നന്മക്കായി നിലകൊള്ളാനുള്ള ഊര്‍ജ്ജമായി മാറ്റണമെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു. ഡബ്ലൂ. ഒ .എച്ച്. എസ്. എസ് പിണങ്ങോട് , എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇ- പ്ലാറ്റ്ഫോമിലൂടെ നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാര്‍ത്ഥികള്‍ സാമൂഹിക നന്മക്കായി നിലകൊള്ളണം. ജസ്റ്റിസ്. ഫാത്തിമാ ബീവി പരീക്ഷകളിലെ.ഉന്നത വിജയം, സാമൂഹിക നന്മക്കായി നിലകൊള്ളാനുള്ള ഊര്‍ജ്ജമായി മാറ്റണമെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു.. ഡബ്ലൂ. ഒ .എച്ച്. എസ്. എസ് പിണങ്ങോട് , എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തി ജീവിതം സഫലമാകുന്നത് സാമൂഹ്യ വളര്‍ച്ചയ്ക്ക് ഉതകുമ്പോഴാണ്. അതിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിയട്ടെയെന്ന് അവര്‍ ആശംസിച്ചു. ഇ- പ്ലാറ്റ്ഫോമിലൂടെ നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.വിജയം ജീവിതത്തില്‍ ഉടനീളം ആവര്‍ത്തിക്കേണ്ടുന്ന ഒന്നാണെന്നും ഇടപെടുന്ന മേഖലയിലെല്ലാം അതൊരു സംസ്കാരമായിത്തീര്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മികവും സമര്‍പ്പണവും മുഖമുദ്രയാക്കിയ ഒരു തലമുറയാണ് ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം പ്രത്യാശിച്ചു. പി.ടി.എ പ്രസിഡണ്ട് നാസര്‍ കാതിരി അദ്ധ്യക്ഷനായിരുന്നു.വയനാട് ഡി ഇ ഒ എം. കെ ഉഷാ ദേവി , ഡ ബ്ല്യം എം ഒ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, സെക്രട്ടറി എം. എ മുഹമ്മദ് ജമാല്‍, മാനേജിമെന്റ് കമ്മിറ്റി പ്രതിനിധി മായന്‍ മണിമ, അമ്മദ് മാസ്റ്റര്‍, സി ഇ ഹാരിസ് , ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. ഹനീഫ , ഡോ. കെ.ടി . അഷ്റഫ്, ജലീല്‍ പുവ്വന്‍, പ്രിന്‍സിപ്പല്‍ താജ് മന്‍സൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട്ഗോത്ര വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഫുള്‍ എ പ്ലസ് നേടിയ 34 കുട്ടികളേയും ഒമ്പത് എ പ്ലസ് നേടിയ 14 കുട്ടികളേയും ചടങ്ങില്‍ ആദരിച്ചു