- Advertisement -

- Advertisement -

മാനന്തവാടി താലൂക്കില്‍ ഈ മാസം പത്ത് വരെ 144 പ്രഖ്യാപിച്ചു

0

കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

– പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍
– എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും
– എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്‌ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും
– എല്ലാവിധ പ്രകടനങ്ങളും
– ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം
– വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ- പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം)

ഇതു കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളെല്ലാം ഇവിടെ ബാധകമായിരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page