കടുത്ത ചൂട് തുടരുന്ന യുഎഇയിലെ മേഖലകളില്‍ ഇന്നു ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൊടിക്കാറ്റ് വീശാം. തെക്കു കിഴക്കന്‍ മേഖലകളില്‍ നേരിയ തോതില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.