- Advertisement -

- Advertisement -

പദ്ധതികള്‍ വനം വകുപ്പ് അട്ടിമറിക്കുന്നു

0

നൂല്‍പ്പുഴ പഞ്ചായത്തില്‍ വന്യമൃഗ ശല്യത്താല്‍ ജീവിതം വഴിമുട്ടി കര്‍ഷകര്‍. ഇറക്കുന്ന വിളകള്‍ മുഴുവന്‍ കാട്ടാനയടക്കമുള്ള വന്യജീവികള്‍ നശിപ്പിക്കുകയാണ്.വന്യമൃഗശല്യത്തിന് പരിഹാരമെന്ന  നിലയില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ വനം വകുപ്പ് അട്ടിമറിക്കുകയാണ്.വടക്കനാട്, കരിപ്പൂര്‍, വള്ളുവാടി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കുട്ടം പ്രദേശവാസികളുടെ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.ഈ സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ ശക്തമായ ജനരോഷം ഉയരുമെന്നാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page