- Advertisement -

- Advertisement -

കോവിഡ് ഭീതിയിലും പ്രവാസലോകം ബലിപെരുന്നാള്‍ ആഘോഷിച്ചു

0

പെരുന്നാള്‍ ദിനത്തിലെ ഈദ്ഗാഹുകളും കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ട് കുടുംബത്തോടൊപ്പം ഫ്‌ളാറ്റുകളിലും വീടുകളിലും സുഹൃത്തുക്കള്‍ക്കൊപ്പം ലേബര്‍ ക്യാമ്പുകളിലും പ്രവാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.ഗള്‍ഫ് നാടുകളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ യും സുരക്ഷാസേനകളുടെയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഓരോ പ്രവാസിയും ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിച്ചത്.ആഘോഷ രാവിന്റെ പൊലിമ കുറയാതിരിക്കാന്‍ തെരുവോരങ്ങളെല്ലാം വര്‍ണ വിളക്കുകള്‍ കൊണ്ട് അലങ്കാരം തീര്‍ത്തിരുന്നുവെങ്കിലും ആളുകള്‍ നന്നേ കുറവായിരുന്നു.കോവിഡ് വ്യാപനം കൂടിയിരുന്ന പ്രവാസലോകത്ത് ഇപ്പോള്‍ കുറച്ച് ആശ്വാസം ഉണ്ടെങ്കിലും ആശങ്കകളും ഭീതിയും ഒട്ടും കുറവല്ല എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഓരോ പ്രവാസികളുടെയും മുഖത്ത് കാണാന്‍ ഉണ്ടായിരുന്നത്.ഈ മഹാമാരിയില്‍ നിന്നും ലോകം എത്രയും പെട്ടെന്ന് മുക്തമാകും എന്ന പ്രത്യാശയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ച എല്ലാ പ്രവാസി മലയാളികള്‍ക്കും വയനാട് വിഷന്‍ പ്രവാസി പോര്‍ട്ടലിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page