കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതന് (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഹൃദ്രോഗബാധിതനും പ്രമേഹ രോഗിയുമായിരുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്.