ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാര്ക്ക് കുവൈറ്റിലേക്ക് വരണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിനു ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കുവൈറ്റില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കൂ എന്ന ഉത്തരവാണ് ഇറക്കിയത്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതാണ് ഉത്തരവിന് കാരണം. കുവൈറ്റില്‍ നിന്നും ഇന്ത്യയില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടിയാണ് ഈ ഉത്തരവ്.