അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് അടുത്ത മാസം 15 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, അംഗീകൃത ഏജന്‍സികള്‍ തുടങ്ങിയവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈമാസം 26 വരെയുള്ള ആദ്യഘട്ട സര്‍വീസ് അവസാനിച്ചതിനെ തുടര്‍ന്ന്, ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.