ജില്ലയില്‍ കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ വര്‍ദ്ധിക്കുന്നു.വാളാടില്‍ കൂട്ടത്തോടെ ആംബുലന്‍സുകള്‍ കടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.വാളാടില്‍ രണ്ട് ആംബുലന്‍സുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും കൂടുതല്‍ രോഗികളെ രാത്രിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അധികൃതര്‍ പറഞ്ഞു. വാളാടുമായി സാമ്യമുള്ള ഭൂപ്രദേശം ആയതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.