ജില്ലയിലെ നിരീക്ഷണ കേന്ദ്രങ്ങള്‍ ശുചീകരിക്കാന്‍ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും രംഗത്ത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ താമസ സ്ഥലങ്ങളും, അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥാപനങ്ങളുമാണ് വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ ശുചീകരിക്കുന്നത്. ജില്ലയിലെ 32 വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് ഇതുവരെ 94 കേന്ദ്രങ്ങള്‍ വൃത്തിയാക്കി. വൈത്തിരി, കല്‍പ്പറ്റ, അഞ്ചുകുന്ന്, മാനന്തവാടി, ബത്തേരി നൂല്‍പ്പുഴ എന്നീ പ്രദേശങ്ങളിലെ കേന്ദ്രങ്ങളാണ് ശുചീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ഒരോ കേന്ദ്രങ്ങളിലെയും ശുചീകരണം.